കീഴ്മാട് ചരിത്ര പുസ്തകം

പെരിയാറിന്റെ തീരത്തുള്ള കീഴ്മാമാട്  ഗ്രാമത്തിന്റെ സവിശേഷ ചരിത്രവും , പൈതൃകവും രേഖപ്പെടുത്തി
പത്രപ്രവർത്തകനും രക്ഷാധികാരിയുമായ പി. എ മെഹബൂബിന്റെ പത്രാധിപത്യത്തിൽ 2013 -ൽ കീഴ്മാട് ഡയറക്ടറി ഞങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ഗ്രാമത്തെ കുറിച്ചുള്ള ആഴത്തിലുള്ള ഒരു ചരിത്ര പഠനം ആണിത് . കീഴ്മാട് ഗ്രാമവാസികൾക്ക് പോലും അജ്ഞാതമായ അഭിമാനകരമായ ചരിത്രം .
ഗ്രാമത്തിന്റെ ഉത്ഭവം,നാടുവാഴികൾ,കുലങ്ങൾ, ഗോത്രങ്ങൾ, രാജാക്കന്മാർ, കളരികൾ, കർത്താക്കന്മാർ, പെരിയാറിലെ 1941 ലെ പ്രളയം ഗ്രാമം ലോകത്തിനു സംഭാവന ചെയ്ത പ്രതിഭകൾ, തോട്ടുമുഖം വലിയങ്ങാടി , താഴത്തങ്ങാടി, അജന്ത സ്റ്റുഡിയോ, കളിമൺ വ്യവസായം, ഗുരുദേവ പാത സ്പർശം ഏറ്റ മണ്ണ്, ലക്ഷംവീട് യാഥാർത്ഥ്യമാക്കിയത്, മുസ്ലിം ക്രിസ്ത്യൻ ഹൈദവ നവോത്ഥാനം, മൂന്ന് പ്രധാനമന്ത്രിമാർ സന്ദർശിച്ച വായനശാല അന്ധവിദ്യാലയം, എയ്ലി മലമുകളിലെ വിജ്ഞാനകേന്ദ്രം, ഗ്രാമത്തിലെ ലോകോത്തര പ്രതിഭകൾ തുടങ്ങിയവ ഉൾപ്പെടെ 250ലേറെ പേജുകളിലാണ് കീഴ്മാട് ഡയറക്ടറി തയ്യാറാക്കിയത്