welcome to

കീഴ്മാട് പഞ്ചായത്ത് പൗര സംരക്ഷണ സമിതി

അറബിക്കടലിൻ്റെ റാണിയായ
കൊച്ചിയുൾപ്പെടുന്ന എറണാകുളം ജില്ലയിൽ ആലുവ പെരിയാറിൻ്റെ
തീരത്തുള്ള ചരിത്ര പ്രസിദ്ധമായ
ഗ്രാമമാണ് കീഴ്മാട് .
കീഴ്മാട് ഗ്രാമത്തിലെ മുഴുവൻ
ജനവിഭാഗങ്ങളുടെയും ക്ഷേമവും
സന്തോഷവും ഉൾകൊണ്ട്
പ്രവർത്തിക്കുന്ന സർക്കാരിതര
സംഘടനയാണ് കീഴ്മാട്
പഞ്ചായത്ത് പൗര സംരക്ഷണ സമിതി .

കീഴ്മാട് പൗര സംരക്ഷണ സമിതി
യുടെ കീഴിൽ സീനിയർ സിറ്റിസൺ
ഫോറവും, വനിതാ ഫോറവും പ്രവർത്തിക്കുന്നു.

നമ്മുടെ നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി എളിയ സേവനങ്ങൾ നൽകുന്ന ഒരു സന്നദ്ധ സംഘടനയാണ് കീഴ്മാട് പൗര സംരക്ഷണ സമിതി.

Pensions are given every month to 1000 needy people

 

Helps People Life and Their Formation

A Mission To Solve A Problem

Helps People Life and Their Formation

വനിതാ ഫോറം

വനിതാ ഫോറത്തിൻ്റെ പ്രവർത്തനം പൗരസമിതിയുടെ
പൊതുവായ പ്രവർത്തനത്തിന്
മാതൃത്വവും, കരുത്തും, കരുതലും
പകരുന്നു. പൗരസമിതിയുടെ എല്ലാ
പ്രവർത്തനങ്ങൾക്കും വളണ്ടറി സേവനം നല്കുന്നത് ഈ
സഹോദരിമാരാണ്.
എത്രയോ കുടുംബങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്
സഹായകമായ തയ്യൽ ക്ലാസുകൾക്ക് വനിതാ ഫോറം
നേതൃത്വം നൽകുകയുണ്ടായി.
അവർക്ക് വിവിധ സ്വയംതൊഴിൽ
പരിശീലന ക്ലാസുകളും
സംഘടിപ്പിച്ചു.

സീനിയർ സിറ്റിസൺ ഫോറം

സീനിയർ സിറ്റിസൺ ഫോറത്തിന്റെ ജീവകാരുണ്യ പദ്ധതികളും, പ്രതിമാസ ധനസഹായവുമാണ് പൗരസമിതിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തും സജീവതയും പകരുന്നത്.
ആയിരം രൂപ വീതം ഉള്ള ധനസഹായം തികച്ചും അർഹരായവർക്ക് എല്ലാ മാസവും അവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കുന്നു. ഓരോ കുടുംബവും മരുന്നിനും മറ്റുമായി ഈ സഹായം കാത്തിരിക്കുകയാണ്. സ്പോൺസർമാർ നൽകുന്ന തുക ഒരു രൂപ പോലും മറ്റുവഴിക്ക് ചിലവഴിക്കാതെ മുഴുവൻ തുകയും അർഹരെ കണ്ടെത്തി അവരിലേക്ക് എത്തിക്കുകയാണ്. കൂടാതെ ചികിത്സാ സഹായവും മറ്റും നൽകുന്നുമുണ്ട്. മെഗാ മെഡിക്കൽ ക്യാമ്പുകൾ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ എല്ലാം ഞങ്ങളുടെ പ്രവർത്തനങ്ങളാണ്. വയോജന സേവന രംഗത്ത് വൈവിധ്യങ്ങളായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് സീനിയർ സിറ്റിസൺ ഫോറം

വനിതകൾക്കായി തൊഴിൽ സംരംഭക ക്ലാസ് സംഘടിപ്പിച്ച് കീഴ്മാട് പഞ്ചായത്ത് പൗര സംരക്ഷണസമിതിയും,വനിതാ ഫോറവും

 

About Us

Our Mission& Vision

പൗരസമിതിയുടെ ലക്ഷ്യം

ഈ ഗ്രാമത്തിലെ വ്യത്യസ്ഥ ചിന്താധാരയിൽ പ്രവർത്തിക്കുന്ന
ആളുകളെ ഒരു ചരടിൽ കോർത്തിണക്കി ജനങ്ങളുടെ
സന്തോഷകരമായ ജീവിതം സാധ്യമാക്കുക എന്നതാണ് .
പല സംഘടനകളും സംഘടനയിൽ
അംഗത്വമെടുക്കുന്നവരുടെ മാത്രം
താല്പര്യം ലക്ഷ്യമാക്കുമ്പോൾ
പൗരസമിതി ഈ ഗ്രാമത്തിലെ
മുഴുവൻ ജനങ്ങളുടെയും ക്ഷേമം
ലാക്കാക്കി പ്രവർത്തിക്കുന്നു .

ജീവകാരുണ്യ പ്രവർത്തന
ങ്ങൾക്കാണ് മുൻതൂക്കം. സീനിയർ
സിറ്റിസൺ ഫോറത്തിൻ്റെ നേതൃത്വത്തിൽ പ്രതിമാസം
എഴുപത്തഞ്ച് പേർക്ക് ആയിരം
രൂപാവീതം ഇപ്പോൾ നല്കി വരുന്നു.
തികച്ചും അർഹരെ കണ്ടെത്തി അവരുടെ വീടുകളിൽ
ഓരോ മാസവും സഹായമെത്തിക്കുകയാണ്.
എത്രയോ രോഗികളും അശരണരും ചികിത്സക്കും മരുന്നിനും മറ്റും ഈ ധനസഹായം
കാത്തിരിക്കുന്നുണ്ട്. സഹൃദയരിൽ നിന്നും ലഭിക്കുന്ന പ്രതിമാസ സഹായം അർഹരിലേക്ക് ഒരു
രൂപപോലും നഷ്ടപ്പെടുത്താതെ
എത്തിക്കാൻ പൗരസമിതി
പ്രതിജ്ഞാബദ്ധമാണ്.

വൈദ്യസഹായം

രോഗികളും അശരണരുമായ ചികിത്സക്കും,മരുന്നിനും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി ലയൺസ് ക്ലബ്,
അമൃതാ മെഡിക്കൽ കോളേജുമായി സഹകരിച്ചും മറ്റും
മെഗാ മെഡിക്കൽ ക്യാമ്പുകൾ പൊതുവായി സംഘടിപ്പിക്കുന്നു.

ജനസൗഹാർദ്ദ സംഗമം

ജനങ്ങളുടെ ഐക്യവും സൗഹാർദ്ദവും മറ്റെന്നെത്തേക്കാൾ
അനിവാര്യമായ കാലഘട്ടമാണിന്ന്.
മലയാളികളുടെ മഹോത്സവമായ
ഓണം, പുതുവർഷത്തോടനുബന്ധിച്ചുള്ള ക്രിസ്തുമസ്, ന്യൂഇയർ കൂടാതെ റംസാൻ ഇഫ്താർ
സംഗമങ്ങളും എല്ലാ വർഷവും
വിപുലമായി സംഘടിപ്പിക്കുന്നു.

വിദ്യാഭ്യാസ സഹായം

വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഈ ഗ്രാമത്തിലെ മുഴുവൻ വിഷയങ്ങൾക്കും എ – പ്ലസ് നേടിയ
എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി വിദ്ധ്യാർത്ഥികളെ
ഒരേ വേദിയിൽ വിളിച്ചു വരുത്തി
ഉപഹാരം നല്കി ആദരിക്കുന്നു .
അർഹരായ വിദ്ധ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നല്കി വരുന്നുണ്ട് .

Our Causes

What We Do

കീഴ്മാട് പഞ്ചായത്തിലെ കഷ്ടത അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി ദാരിദ്ര്യം മുതൽ ആരോഗ്യം വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്താനുള്ള സഹായങ്ങൾ നൽകി വരുന്നു.

N

medicine

N

flood relief

N

Medical Pop Ups

N

pension

N

Adult Education

Support Us

75 പേർക്ക് മാസം ആയിരം രൂപ വച്ച് നൽകി വരുന്നു

തികച്ചും അർഹരെ കണ്ടെത്തി അവരുടെ വീടുകളിൽ പ്രതിമാസം 1000 രൂപ വീതം സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. നിലവിൽ ഈ സഹായം അർഹരായ 75 പേർക്ക് എല്ലാ മാസവും മുടങ്ങാതെ നൽകിക്കൊണ്ടിരിക്കുന്നു.

Browse Campaigns

Make a Donation

Volunteer

കീഴ്മാട് പഞ്ചായത്തിലെ ആർക്കും ഞങ്ങളുടെ മെമ്പർ ആകാൻ കഴിയും

Give

Contribute to a campaign

ഇനിയും ധാരാളം സേവന പ്രവർത്തനങ്ങൾ നമ്മുക്ക് ചെയ്ത് തീർക്കാനുണ്ട്.. താങ്കൾക്കും സ്പോൺസർ ചെയ്ത് കൊണ്ട് ഈ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമാകാം

കീഴ്മാട് ചരിത്ര പുസ്തകം

പെരിയാറിന്റെ തീരത്തുള്ള കീഴ്മാമാട് ഗ്രാമത്തിന്റെ സവിശേഷ ചരിത്രവും , പൈതൃകവും രേഖപ്പെടുത്തി
പത്രപ്രവർത്തകനും രക്ഷാധികാരിയുമായ പി. എ മെഹബൂബിന്റെ പത്രാധിപത്യത്തിൽ 2013 -ൽ കീഴ്മാട് ഡയറക്ടറി ഞങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

പൗരസമിതിയുടെ എല്ലാ നന്മയായ പ്രവർത്തനങ്ങൾക്കും

പ്രചോദകമായി,മാർഗദർശകമായി
കീഴ്മാടിലെ എയ്ലി ഹിൽസ് പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ വചക്ഷണനും സമൂഹത്തിൻ്റെ
നന്മയും സന്തോഷവും മാത്രം
ലക്ഷ്യമിട്ട് അദൃശ്യ സഹായമായി
വർത്തിക്കുന്ന രവി തോമസ്
സാറിൻ്റെ മാർഗനിർദ്ദേശങ്ങളാണ്
കർമ്മപദ്ധതികൾക്ക് രൂപം നല്കാൻ പൗരസമിതിയെ പ്രചോദിപ്പിക്കുന്നത്. ഷാർജയിലെ
ഇൻ്റർനാഷണൽ സ്ക്കൂളിൻ്റെ സാരഥിയും പ്രിൻസിപ്പലുമാണ് കീഴ്മാടിലെ എയ്ലി സ്ഥാപകൻ
രവി തോമസ് സാറും, സഹധർമ്മിണിയും.

Rupees Raised

Volunteers

Copleted cases

Medical assistance

സംഘടനക്ക് ചുക്കാൻ പിടിക്കുന്നവർ
പി.എ മെഹബൂബ്

പി.എ മെഹബൂബ്

രക്ഷാധികാരി

ഷീബ സുനിൽ

ഷീബ സുനിൽ

രക്ഷാധികാരി

മേരി ജേക്കബ്

മേരി ജേക്കബ്

രക്ഷാധികാരി

അബൂബക്കർ ചെന്താര

അബൂബക്കർ ചെന്താര

പ്രസിഡൻറ്

ബി.ജി രാമചന്ദ്രൻ കർത്താ

ബി.ജി രാമചന്ദ്രൻ കർത്താ

ജനറൽ സെക്രട്ടറി

ജോസഫ് കുര്യാപിള്ളി

ജോസഫ് കുര്യാപിള്ളി

വൈസ് പ്രസിഡൻറ്

സി. എം ജോസ്

സി. എം ജോസ്

വൈസ് പ്രസിഡൻറ്

ടി. എം സെയ്ത് മുഹമ്മദ് ഹാജി

ടി. എം സെയ്ത് മുഹമ്മദ് ഹാജി

വൈസ് പ്രസിഡൻറ്

ജാസ്മിൻ ഗഫൂർ

ജാസ്മിൻ ഗഫൂർ

വൈസ് പ്രസിഡൻറ്

എൻ. ഐ രവീന്ദ്രൻ

എൻ. ഐ രവീന്ദ്രൻ

സെക്രട്ടറി

അബ്ദുൽ അസീസ്

അബ്ദുൽ അസീസ്

സെക്രട്ടറി

സുനു ജോസഫ്

സുനു ജോസഫ്

സെക്രട്ടറി

വി എം മുസ്തഫ

വി എം മുസ്തഫ

സെക്രട്ടറി

പി എം അബ്ദുൽ ഖാദർ

പി എം അബ്ദുൽ ഖാദർ

ട്രഷറർ

കെ.എ അബ്ദുൽ ഗഫൂർ

കെ.എ അബ്ദുൽ ഗഫൂർ

കോ ഓർഡിനേറ്റർ

Join our mission. Volunteer, Donate.

Get Started Today.

Email: kezpowrasamithi@gmail.com

Call Anytime: +919995886962