who we are

About Keezhmad Powra Samrakshana Samith

കീഴ്മാട് ഗ്രാമത്തിലെ മുഴുവൻ
ജനവിഭാഗങ്ങളുടെയും ക്ഷേമവും
സന്തോഷവും ഉൾകൊണ്ട്
പ്രവർത്തിക്കുന്ന സർക്കാരിതര
സംഘടനയാണ് കീഴ്മാട്
പഞ്ചായത്ത് പൗര സംരക്ഷണ സമിതി .

കീഴ്മാട് പൗര സംരക്ഷണ സമിതി
യുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനകൾ

N

സീനിയർ സിറ്റിസൺ ഫോറം

N

വനിതാ ഫോറം

Our story

കീഴ്മാട് ഗ്രാമത്തിൽ നൂറ്റാണ്ട് പിന്നിട്ട കുട്ടമശ്ശേരിയിലെ സർക്കാർ സ്കൂളിന്റെ ഉന്നമനം ലക്ഷ്യമാക്കിയാണ് ചെന്താര അബൂബക്കറിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം സഹൃദയർ സന്നദ്ധ സേവന രംഗത്തിറങ്ങിയത്. കീഴ്മാട് പഞ്ചായത്ത് പൗര സംരക്ഷണ സമിതിക്ക് ഇത് നാന്ദി കുറിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇതോടൊപ്പം തുടക്കം കുറിച്ചു. 2009ൽ അന്നത്തെ സ്ഥലം പാർലമെൻറ് അംഗം കെ പി ധനപാലനാണ് ഈ പൗരസമിതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. മുൻ മന്ത്രിമാരായ ടി എച്ച് മുസ്തഫയും വി.ക്കെ ഇബ്രാഹിം കുഞ്ഞും മറ്റും പൂർവവിദ്യാർഥികളായ കുട്ടമശ്ശേരി സർക്കാർ സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കണമെന്നും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് പൗരസമിതി സർക്കാരിന് നിവേദനം സമർപ്പിച്ചു. പുതിയ കെട്ടിട നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പൂർവ്വ വിദ്യാർത്ഥിയുമായ വികെ ഇബ്രാഹിം കുഞ്ഞ് ഫണ്ട് അനുവദിക്കുകയും കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഹയർസെക്കൻഡറിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി കെ അബ്ദുറബ്ബ് നിർവഹിച്ചു. ആലുവ എംഎൽഎ അൻവർ സാദത്ത് എല്ലാ വികസന പദ്ധതികൾക്കും കൂടാതെ പൗരസമിതിയുടെ നാളിതുവരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഒരു സാധാരണ അംഗത്തെ പോലെ നേതൃത്വം നൽകുകയും സഹകരിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ സ്ഥലം എം.പി ബെന്നി ബഹനാനും ജീവകാരുണ്യ പദ്ധതിയിൽ സ്ഥിരം ഡോണറാണ്.

Our mission

ഈ ഗ്രാമത്തിലെ വ്യത്യസ്ഥ ചിന്താധാരയിൽ പ്രവർത്തിക്കുന്ന
ആളുകളെ ഒരു ചരടിൽ കോർത്തിണക്കി ജനങ്ങളുടെ
സന്തോഷകരമായ ജീവിതം സാധ്യമാക്കുക എന്നതാണ് പൗരസമിതിയുടെ ലക്ഷ്യം.

Our vision

പല സംഘടനകളും സംഘടനയിൽ
അംഗത്വമെടുക്കുന്നവരുടെ മാത്രം
താല്പര്യം ലക്ഷ്യമാക്കുമ്പോൾ
പൗരസമിതി ഈ ഗ്രാമത്തിലെ
മുഴുവൻ ജനങ്ങളുടെയും ക്ഷേമം
ലാക്കാക്കി പ്രവർത്തിക്കുന്നു .

ജീവകാരുണ്യ പ്രവർത്തന
ങ്ങൾക്കാണ് മുൻതൂക്കം. സീനിയർ
സിറ്റിസൺ ഫോറത്തിൻ്റെ നേതൃത്വത്തിൽ പ്രതിമാസം
എഴുപത്തഞ്ച് പേർക്ക് ആയിരം
രൂപാവീതം ഇപ്പോൾ നല്കി വരുന്നു.
തികച്ചും അർഹരെ കണ്ടെത്തി അവരുടെ വീടുകളിൽ
ഓരോ മാസവും സഹായമെത്തിക്കുകയാണ്.
എത്രയോ രോഗികളും അശരണരും ചികിത്സക്കും മരുന്നിനും മറ്റും ഈ ധനസഹായം
കാത്തിരിക്കുന്നുണ്ട്. സഹൃദയരിൽ നിന്നും ലഭിക്കുന്ന പ്രതിമാസ സഹായം അർഹരിലേക്ക് ഒരു
രൂപപോലും നഷ്ടപ്പെടുത്താതെ
എത്തിക്കാൻ പൗരസമിതി
പ്രതിജ്ഞാബദ്ധമാണ്.

What we Do

Our primary causes

വൈദ്യസഹായം

രോഗികളും അശരണരുമായ ചികിത്സക്കും,മരുന്നിനും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി ലയൺസ് ക്ലബ്,
അമൃതാ മെഡിക്കൽ കോളേജുമായി സഹകരിച്ചും മറ്റും
മെഗാ മെഡിക്കൽ ക്യാമ്പുകൾ പൊതുവായി സംഘടിപ്പിക്കുന്നു

ജനസൗഹാർദ്ദ സംഗമം

ജനങ്ങളുടെ ഐക്യവും സൗഹാർദ്ദവും മറ്റെന്നെത്തേക്കാൾ
അനിവാര്യമായ കാലഘട്ടമാണിന്ന്.
മലയാളികളുടെ മഹോത്സവമായ
ഓണം, പുതുവർഷത്തോടനുബന്ധിച്ചുള്ള ക്രിസ്തുമസ്, ന്യൂഇയർ കൂടാതെ റംസാൻ ഇഫ്താർ
സംഗമങ്ങളും എല്ലാ വർഷവും
വിപുലമായി സംഘടിപ്പിക്കുന്നു

വിദ്യാഭ്യാസ സഹായം

വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഈ ഗ്രാമത്തിലെ മുഴുവൻ വിഷയങ്ങൾക്കും എ – പ്ലസ് നേടിയ
എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി വിദ്ധ്യാർത്ഥികളെ
ഒരേ വേദിയിൽ വിളിച്ചു വരുത്തി
ഉപഹാരം നല്കി ആദരിക്കുന്നു .
അർഹരായ വിദ്ധ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നല്കി വരുന്നുണ്ട് .

ഞങ്ങളുടെ സ്പോൺസർമാർ

  • അൻവർ സാദത്ത് എം.എൽ.എ
  • രവി തോമസ് ഹെയ്ലി ഹിൽസ്
  • പി.എസ്സ് അബ്ദുൽ നാസർ നെന്മണി
  • ടി ബി ഹാഷിം തറക്കണ്ടത്തിൽ
  • ശാസ്താ മെഡിക്കൽസ്
  • പൂജാ സുനിൽ
  • പി എ മെഹബൂബ്
  • ബിബിഎസ് സൂപ്പർമാർക്കറ്റ്
  • മുഹമ്മദ് കുട്ടി മേപ്പുറത്ത്
  • വി കെ സുധീഷ് വെളിയത്ത്
  • വി കെ പ്രദീപ് വെളിയത്ത്
  • സിഡി സലീലൻ ചെറൂള്ളിൽ
  • എം എസ് സലിം പെരുമ്പാടൻ
  • കെഎ സിദ്ദീഖ് കൊടവത്ത്
  • ഡോ അൻസാർ
  • ചെറുപ്പിള്ളിൽ
  • ദിലീപ് രാമകൃഷ്ണൻ
  • കവണിയാ കോടത്ത്
  • കെ പി നാസർ കുന്നപ്പിള്ളിൽ
  • പോൾ വീനസ് സ്റ്റാർ ദുബായ്
  • കെ പി റാഫി കുന്നപ്പിള്ളി
  • അജിത് കുമാർ കൈപ്പാലത്തിൽ
  • സന്തോഷ് കുമാർ കൈപ്പാലത്തിൽ
  • അനസ്
  • ജലീൽ പ്രമോദ് പരിയാരത്ത്
  • കെ അബൂബക്കർ കൊടവത്ത്
  • ഡോ മനോജ്
  • മേരി ജേക്കബ്
  • തോമസ് കുര്യാപ്പിള്ളി
  • ഡോ ഷാജി
  • അബ്ദുൽ ഖാദർ സൽസബീൽ
  • അബൂബക്കർ ചെന്താര
  • ജോസഫ് കുരിയാപ്പിള്ളി
  • ലാലൻ അയോണ
  • ഭാനുമതി ടീച്ചർ
  • സിദ്ദീഖ്
  • ജി ജി സുനിൽ
  • ജോർജ് എസ് ബി ഐ
  • അബ്ദുൽസലാം
  • എ എ പരീത്
  • ജീത്തു കുര്യാപ്പിള്ളി

Join our mission. Volunteer, Donate.

Get Started Today.

Email: kezpowrasamithi@gmail.com

Call Anytime: +919995886962